Tuesday 7 May 2019

+2 Results can be accesed quickly.

ഹയര്‍സെക്കണ്ടറി പരീക്ഷാഫലം; മെയ് 8 ന് പ്രസിദ്ധീകരിക്കും.


 2018- 19 അദ്ധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക്പ്ര ഖ്യാപിക്കും. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി, ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ ഫലമാണ് മെയ് 8 ന് പ്രഖ്യാപിക്കുന്നത്. താഴെ പറയുന്ന വെബ്‌സെറ്റുകളില്‍ നിന്നും ഫലം അറിയാന്‍ കഴിയും.


www.dhsekerala.gov.in 

www.keralaresults.nic.in 

www.prd.kerala.gov 

www.results.itschool.gov.in

iExam എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലം അറിയാം.

After 10th; Lots of Opportunities.

ഒഴുക്കിനൊപ്പമല്ല;  വേണ്ടത് യുക്തമായ തീരുമാനവും തെരെഞ്ഞെടുപ്പും.
= = = = = = = = = = = = =

SSLC, +2 റിസൽറ്റുകൾ പ്രസിദ്ധീകരിച്ചു. നല്ലൊരു ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പക്ഷെ ഇനി ഓരോ വിദ്യാർത്ഥികളുടേയും അവരുടെ രക്ഷിതാക്കളുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് ഉപരിപഠനത്തിന് ഏത് കോഴ്സ് തെരെഞ്ഞെടുക്കണമെന്ന്. പത്താം ക്ലാസിന് ശേഷം അവസരങ്ങളുടെ ലോകമാണ് തുറക്കാൻ പോകുന്നത്. തങ്ങളുടെ മക്കളുടെ കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് ഉപരിപഠന സാധ്യതകൾ കണ്ടത്താൻ രക്ഷിതാക്കൾ മുന്നോട്ട് വരേണ്ടതാണ്. മറിച്ച് തങ്ങളുടെ ആഗ്രഹങ്ങൾക്കാണ് രക്ഷിതാക്കൾ പ്രാമുഖ്യം കൊടുക്കുന്നതെങ്കിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് വരാം. പലപ്പോഴും മക്കളിൽ കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് വഴിവെച്ചേക്കാം. ഒഴുക്കിനൊപ്പം നീന്തുകയല്ല വേണ്ടത്. അവർക്ക് അനുയോജ്യമായ മേഖല തെരെഞ്ഞെടുത്ത് മക്കളുടെ ഭാവി ഭാസുരമാക്കുകയാണ് വേണ്ടത്.

പത്താം ക്ലാസ് കഴിഞ്ഞാൽ ദീർഘകാല കോഴ്സുകളും ഹൃസ്വകാല കോഴ്സുകളും ഇന്ന് ലഭ്യമാണ്. പഠന നിലവാരത്തിനും സാമ്പത്തിക - കുടുംബ പശ്ചാത്തലത്തിനുമനുസരിച്ച് ഏത് കോഴ്സ് തെരെഞ്ഞെടുക്കണമെന്ന് വ്യക്തമായ ധാരണ വെച്ച് പോയാൽ ലക്ഷ്യസ്ഥാനം വേഗത്തിൽ പ്രാപ്യമാവും. കൂട്ടുകാർ എടുക്കുന്ന കോഴ്സ് ഞാനും എടുക്കുന്നു എന്ന് പറഞ്ഞ് വ്യക്തമായ കാഴ്ച്ചപാടില്ലാതെ  അവസാനം മുഴുവനാക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മേച്ചിൽപുറം തേടി പോകുന്നവരുടെ എണ്ണം കൂടി വരുകയാണിന്ന്.
പത്താം ക്ലാസ് കഴിഞ്ഞാൽ കൂടുതൽ പേരും ഹയർ സെക്കന്ററി വിദ്യഭ്യാസമാണ് തെരെഞ്ഞെടുക്കുന്നത്. അതിന്റെ ഏകജാലക പ്രവേശന നടപടിയെ കുറിച്ചൊരൽപ്പം.

പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ 10 മുതൽ
➖➖➖➖➖➖➖➖➖➖➖
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ http://hscap.kerala.gov.in/ എന്ന  ലിങ്കിൽ ഓൺലൈനായി സ്വീകരിക്കും.

=> ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്.


=>  ജൂൺ 13-ന് ക്ലാസ് തുടങ്ങും.

മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും.

 ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും. 

   സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.

 തിയ്യതികൾ
➖➖➖➖➖➖➖➖➖➖➖
> അപേക്ഷാസമർപ്പണം മേയ് 10 മുതൽ

 > അവസാനതീയതി മേയ് 23

> ട്രയൽ അലോട്ട്മെന്റ് മേയ് 28

 > ആദ്യ അലോട്ട്മെന്റ് ജൂൺ 4

> മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് ജൂൺ 11

> ക്ലാസ് തുടങ്ങുന്നത്  ജൂൺ 13

 > പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് ജൂലായ് 24
➖➖➖➖➖➖➖➖➖➖ 

പത്താം ക്ലാസിനു ശേഷമുള്ള കോഴ്സുകളും കരിയർ സാധ്യതകളുമടങ്ങിയ ചാർട്ട് അനുബന്ധമായി ചേർത്തിരിക്കുന്നു.







Monday 6 May 2019

Worried about CBSE Result? It's Here !

CBSE പൊതു പരീക്ഷ ഫലം: പുതിയ മാർക്കിംഗ് സംവിധാനം  ആശങ്കകളും പരിഹാരങ്ങളും.
__    __      __     __        __     __    __   __ 

സി ബി എസ് ഇ  പത്താം ക്ലാസ് പാസ് ആയ വിദ്യാർത്ഥികളുടെ ശ്രദ്ധക്ക് .
CCE പിൻവലിച്ച ശേഷം വരുന്ന ആദ്യ റിസൾട്ട് ആണല്ലോ ഈ വർഷത്തേത് . അത് കൊണ്ട് തന്നെ ഗ്രേഡുകളുടെ കാര്യത്തിൽ ചില സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട് എന്ന് മനസിലാക്കുന്നു . CBSE പന്ത്രണ്ടാം ക്ലാസ് മാർക്ക് ലിസ്റ്റിൽ ഉണ്ടാകാറുള്ള പൊസിഷണൽ ഗ്രേഡ് ആണ് ഇത്തവണ പത്താം ക്ലാസ് മാർക്കിന്റെ കൂടെയുള്ളത് .
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആ ഗ്രേഡ് മാർക്കിന്റേതല്ല എന്ന് മനസിലാക്കുക. മറിച്ചു ആ കുട്ടിയുടെ സ്ഥാനം (position) നിർണയിക്കുന്ന ഗ്രേഡ് ആണ് അത്.

ഒരു സബ്ജെക്ടിലെ മൊത്തം പാസ് ആയ വിദ്യാർത്ഥികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ 8 വിഭാഗങ്ങൾ ആക്കിയാൽ അതിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു വിഭാഗത്തിന് A1 ഗ്രേഡും ബാക്കി വരുന്ന ഓരോ വിഭാഗങ്ങൾക്കും അതിന്റെ താഴെയുള്ള ഗ്രേഡുകളും നൽകുന്ന രീതിയാണ് positional grading . അത് കൊണ്ട് തന്നെ വിവിധ വിഷയങ്ങളിൽ ഒരേ മാർക്ക് വാങ്ങിയാലും പൊസിഷണൽ ഗ്രേഡ് വ്യത്യാസം വരാം .

രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത് മനസ്സിലാക്കി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം വിലയിരുത്തുക .

Total മാർക്ക് ആയ 500ൽ 75% മുകളിൽ വാങ്ങിയാൽ ഡിസ്റ്റിംക്ഷൻ , 60% ത്തിനു മുകളിൽ ആണെങ്കിൽ ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ നിർണയിക്കാവുന്നതാണ് .

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുമ്പോഴും മാർക്ക് മാത്രം നല്കാൻ പ്രത്യേകം ശ്രദ്ധിക്കുക .

രക്ഷിതാക്കൾ മാർക്ക് നോക്കി മാത്രം റിസൾട്ട് വിലയിരുത്താനും നൽകിയിട്ടുള്ള ഗ്രേഡ് പൊസിഷണൽ ഗ്രേഡ് ആണ് എന്ന് മനസ്സിലാക്കാനും ശ്രമിക്കുമല്ലോ . പ്ലസ് വൺ പ്രവേശന കാര്യത്തിലും രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കാകുലരാവേണ്ടതില്ല.


Sunday 5 May 2019

പത്താം ക്ലാസ് റിസൽറ്റ് എങ്ങനെ അറിയാം?

  പത്ത് വർഷം പഠിച്ചതിന്റെ ആകെ തുക SSLC പരീക്ഷയെഴുതി കാത്തിരിക്കുന്ന വിദ്യാർത്ഥികളേ,

ജീവിതത്തിൽ എന്നും ഓർക്കാനും സന്തോഷത്തോടെ സ്വീകരിക്കാനും കഴിയുന്ന തരത്തിലുള്ള റിസൽറ്റാവട്ടെ നിങ്ങളിൽ ഓരോരുത്തരേതും എന്നാശംസിക്കുന്നു.

എങ്ങനെ റിസൽറ്ററിയാം? എപ്പോൾ അറിയാം? എന്നറിയാം? ചോദ്യങ്ങൾ നിരവധി. ഉത്തരം ദേ താഴെ.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ (06/05/2019)ഉച്ചയ്ക്ക് 2ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാ ബോര്‍ഡ് യോഗം രാവിലെ 9.30ന് ചേരും. ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,35,116 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും  ഫലം ലഭ്യമാകും.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

SSLC  റിസള്‍ട്ട് 6/5/2019  ഉച്ചയ്ക്ക് രണ്ട് മണിമുതല്‍  താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.

 www.keralaresults.nic.in (http://www.keralaresults.nic.in/) www.keralapareekshabhavan.in (http://www.keralapareekshabhavan.in/) www.bpekerala.in (http://www.bpekerala.in/)  www.results.kerala.nic.in (http://www.results.kerala.nic.in/) www.education.kerala.gov.in (http://www.education.kerala.gov.in/) www.result.prd.kerala.gov.in (http://www.result.prd.kerala.gov.in/) www.results.itschool.gov.in. (http://www.results.itschool.gov.in./) www.result.itschool.gov.in (http://www.result.itschool.gov.in/)

ഒരിക്കൽ കൂടി വിജയാശംസകൾ നേർന്ന് കൊണ്ട്.

കെ. എൻ. എ. അൻസാരി.