Monday 11 March 2019

Passing +1 English exam is a BiG TasK? ।ts here..!



Click  Download Here! to get Sure pass Module on English for  Plus One students...

പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷ നിങ്ങൾക്ക് ബാലികേറാമലയാണോ? പരിഹാരം ഇവിടെയുണ്ട്.

Tuesday 5 March 2019

പരീക്ഷക്കൊരുങ്ങുമ്പോൾ..

പ്രിയ കൂട്ടുകാരേ....

നാം പരീക്ഷക്കൊരുങ്ങുകയാണല്ലോ.

💫💫💫

പരീക്ഷാഹാളിലേക്കെത്തും മുമ്പ് ഒരിത്തിരി കാര്യം.

1.  ഹാൾ ടിക്കറ്റും ഒരേ മഷിയുള്ള ഒന്നിലധികം പേന, പെൻസിൽ, സ്കെയിൽ മുതലായവ എടുക്കുക.

2.  വീട്ടിൽ നിന്ന് നേരത്തെ പുറപ്പെടുകയും പരീക്ഷ ഹാളിൽ നേരത്തെ എത്തുക.

3.  ആവശ്യത്തിനു വെള്ളം കയ്യിൽ കരുതുക.

4. പരീക്ഷയുടെ തലേന്ന് രാത്രി നന്നായി ഉറങ്ങുക.

5. പരീക്ഷാ കാലത്ത് കഴിവതും എളുപ്പത്തിൽ ദഹിക്കുന്നതും ഫൈബർ റിച്ച് ആയിട്ടുള്ളതുമായ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കുക.

6. സദാ പ്രാർത്ഥനയോടെയും ആത്മവിശ്വാസത്തോടെയും ഓരോ പരീക്ഷയേയും അഭിമുഖീകരിക്കുക.

7.  പരീക്ഷാ ഹാളിൽ സൗമ്യതയോടെയും ഇൻവിജിലേറ്റർമാരോട് ബഹുമാനത്തോടെയും പെരുമാറുക.

8.  കൂൾ ഓഫ് ടൈമിൽ വ്യക്തമായി ഉത്തരമറിയുന്നവ തിരിച്ചറിയുകയും ശേഷം അവ ഒരോന്നായി ഉത്തരകടലാസിലെഴുതുക.

9. പൂർണ്ണമായും ശരിയുത്തരമറിയുന്നവ ആദ്യമെഴുതുക.

10.  വൃത്തിയും ഭംഗിയും പാലിച്ച് ഉത്തരമെഴുതുക. അടുക്കും ചിട്ടയും ഉത്തരങ്ങൾക്കും ഉത്തരക്കടലാസുകൾക്കും കൊണ്ടുവരുക.

11.  ഫേസ് ഷീറ്റിൽ രേഖപ്പെടുത്തേണ്ട കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക.


12. ചോദ്യപ്പേപ്പറിൽ മുഴുവൻ ചോദ്യങ്ങളും അച്ചടിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

13.  മാർക്കിനനുസരിച്ച് ഉത്തരമെഴുതുക.

14  നിർദ്ദേശിക്കപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക.

15. ഉത്തരമറിയാത്ത ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക.

16. നിർദ്ദിഷ്ട സമയത്തിനും 10 മിനിറ്റ് മുമ്പ് പരീക്ഷ എഴുതി തീർക്കാൻ ശ്രമിയ്ക്കുക. ശേഷം ശ്രദ്ധയോടെ ഉത്തരപേപ്പറുകൾ കെട്ടിവെക്കുക. അവസാനം എല്ലാ ചോദ്യങ്ങളും നല്ല രീതിയിൽ അറ്റന്റ് ചെയ്തെന്ന് ഉറപ്പു വരുത്തുക.

🌼🌼🌼

എല്ലാ വിദ്യാർത്ഥികൾക്കും നന്മ നേരുന്നു..

ഒപ്പം വിജയാശംസകളോടെ..

കെ.എൻ. എ. അൻസാരി.


This Segment is Brought You By:

http://www.kenseduvision.blogspot.in


🌹🌷🌺🌸