ഒഴുക്കിനൊപ്പമല്ല; വേണ്ടത് യുക്തമായ തീരുമാനവും തെരെഞ്ഞെടുപ്പും.
= = = = = = = = = = = = =
SSLC, +2 റിസൽറ്റുകൾ പ്രസിദ്ധീകരിച്ചു. നല്ലൊരു ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പക്ഷെ ഇനി ഓരോ വിദ്യാർത്ഥികളുടേയും അവരുടെ രക്ഷിതാക്കളുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് ഉപരിപഠനത്തിന് ഏത് കോഴ്സ് തെരെഞ്ഞെടുക്കണമെന്ന്. പത്താം ക്ലാസിന് ശേഷം അവസരങ്ങളുടെ ലോകമാണ് തുറക്കാൻ പോകുന്നത്. തങ്ങളുടെ മക്കളുടെ കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് ഉപരിപഠന സാധ്യതകൾ കണ്ടത്താൻ രക്ഷിതാക്കൾ മുന്നോട്ട് വരേണ്ടതാണ്. മറിച്ച് തങ്ങളുടെ ആഗ്രഹങ്ങൾക്കാണ് രക്ഷിതാക്കൾ പ്രാമുഖ്യം കൊടുക്കുന്നതെങ്കിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് വരാം. പലപ്പോഴും മക്കളിൽ കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് വഴിവെച്ചേക്കാം. ഒഴുക്കിനൊപ്പം നീന്തുകയല്ല വേണ്ടത്. അവർക്ക് അനുയോജ്യമായ മേഖല തെരെഞ്ഞെടുത്ത് മക്കളുടെ ഭാവി ഭാസുരമാക്കുകയാണ് വേണ്ടത്.
പത്താം ക്ലാസ് കഴിഞ്ഞാൽ ദീർഘകാല കോഴ്സുകളും ഹൃസ്വകാല കോഴ്സുകളും ഇന്ന് ലഭ്യമാണ്. പഠന നിലവാരത്തിനും സാമ്പത്തിക - കുടുംബ പശ്ചാത്തലത്തിനുമനുസരിച്ച് ഏത് കോഴ്സ് തെരെഞ്ഞെടുക്കണമെന്ന് വ്യക്തമായ ധാരണ വെച്ച് പോയാൽ ലക്ഷ്യസ്ഥാനം വേഗത്തിൽ പ്രാപ്യമാവും. കൂട്ടുകാർ എടുക്കുന്ന കോഴ്സ് ഞാനും എടുക്കുന്നു എന്ന് പറഞ്ഞ് വ്യക്തമായ കാഴ്ച്ചപാടില്ലാതെ അവസാനം മുഴുവനാക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മേച്ചിൽപുറം തേടി പോകുന്നവരുടെ എണ്ണം കൂടി വരുകയാണിന്ന്.
പത്താം ക്ലാസ് കഴിഞ്ഞാൽ കൂടുതൽ പേരും ഹയർ സെക്കന്ററി വിദ്യഭ്യാസമാണ് തെരെഞ്ഞെടുക്കുന്നത്. അതിന്റെ ഏകജാലക പ്രവേശന നടപടിയെ കുറിച്ചൊരൽപ്പം.
പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ 10 മുതൽ
➖➖➖➖➖➖➖➖➖➖➖
=> ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്.
=> ജൂൺ 13-ന് ക്ലാസ് തുടങ്ങും.
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും.
ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.
സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.
തിയ്യതികൾ
➖➖➖➖➖➖➖➖➖➖➖
> അപേക്ഷാസമർപ്പണം മേയ് 10 മുതൽ
> അവസാനതീയതി മേയ് 23
> ട്രയൽ അലോട്ട്മെന്റ് മേയ് 28
> ആദ്യ അലോട്ട്മെന്റ് ജൂൺ 4
> മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് ജൂൺ 11
> ക്ലാസ് തുടങ്ങുന്നത് ജൂൺ 13
> പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് ജൂലായ് 24
➖➖➖➖➖➖➖➖➖➖
പത്താം ക്ലാസിനു ശേഷമുള്ള കോഴ്സുകളും കരിയർ സാധ്യതകളുമടങ്ങിയ ചാർട്ട് അനുബന്ധമായി ചേർത്തിരിക്കുന്നു.